തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഒഴിച്ചാല്‍ കേന്ദ്രബജറ്റ് കേരളത്തിന് നൽകുന്നത് നിരാശയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റാണിത്. വായ്‌പ പരിധി കൂട്ടണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാത്തത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം 16,401.05 കോടി രൂപയില്‍ നിന്നും 15,326.64 കോടിയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത് എന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്രബജറ്റ് കേരളത്തിന് നിരാശയാണ് നൽകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - digital budget
എന്നാൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
കേരളത്തിലെ റെയില്‍വേ മേഖലയ്ക്കും അവഗണനയാണ്. വിഭവ സമാഹരണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ഈ ബജറ്റില്‍ മുന്‍ഗണന നല്‍കിയത്. ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാനും ഒരു നടപടിയും ബജറ്റില്‍ പ്രഖ്യാപിച്ചില്ല. എക്‌സൈസ് ഡ്യൂട്ടി കുറച്ച ശേഷം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് ഏര്‍പ്പെടുത്തുക വഴി നിലവിലെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുവെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ വ്യക്തമാക്കി.