തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്‍ക്കുന്നത് അഴിമതി മാത്രമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ട് നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനും ഡിജിപിയെ വെള്ളപൂശാനുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ ശ്രമം. സിംസ് ഇടപാടിൽ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ് അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സിഎജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ കണ്ടുപിടിത്തം വിചിത്രമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - cag report
സിഎജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ കണ്ടുപിടിത്തം വിചിത്രമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
മുല്ലപ്പള്ളി രാമചന്ദ്രൻ
യുഎപിഎ കേസില്‍ അലനും താഹയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആണെങ്കില്‍ പിന്നെന്തിനാണ് കേസ് എന്‍ഐഎ തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതെന്നും മുല്ലപ്പളി ചോദിച്ചു. അലനെയും താഹയേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ ചോദ്യം.