തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണം നടത്തുന്നതില്‍ നിന്ന് ആരോക്കെയോ അവരെ തടയുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള മന്ത്രിയിലേക്കും അവരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്ന ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം എത്തുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം മന്ദഗതിയിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - gold smuggling case
ഏജന്‍സികളുടെ അന്വേഷണം ആരോ തടസപ്പെടുത്തുന്നുണ്ടെന്നും. സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സിപിഎമ്മില്‍ നട്ടെല്ലുള്ള നേതാക്കളില്ലാത്തതാണ് ആ പാര്‍ട്ടിയുടെ അപചയത്തിന് കാരണമെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. വിഎസ് നട്ടെല്ലുള്ള നേതാവായിരുന്നുവെന്നും ഇന്നത്തെ നേതൃത്വം അങ്ങനെയല്ലെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും വിമർശിക്കാത്തത് ആ പാർട്ടിയുടെ ജീർണത എല്ലാ തലത്തിലും എത്തിയിരിക്കുന്നതിന്‍റെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Last Updated : Oct 31, 2020, 3:11 PM IST