തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയര്‍മാനും ചേര്‍ന്ന് ഭരണഘടന സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യത കെടുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.എസ്.സി ചെയര്‍മാന്‍റെ പെരുമാറ്റം ധിക്കാരപരമാണ്. അനര്‍ഹരെ കുത്തിക്കയറ്റുകയും കഷ്‌ടപ്പെട്ട് റാങ്ക് നേടിയവര്‍ പുറത്താകുകയുമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
പിഎസ്‌സിയുടെ വിശ്വാസ്യത കെടുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - chief minister
അര്‍ഹരെ മാറ്റിനിര്‍ത്തി അനര്‍ഹരെ കുത്തികയറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
![പിഎസ്‌സിയുടെ വിശ്വാസ്യത കെടുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പി.എസ്.സി mullappally ramachadran chief minister and psc chairman chief minister psc chairman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8624833-thumbnail-3x2-psc.jpg)
അർഹരായവർക്ക് നിയയനം ലഭിക്കാത്തതിന്‍റെ പ്രതീകമാണ് എക്സൈസ് പട്ടിക റദ്ദായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത അനു എന്ന യുവാവ്. ഇതിന് ഉത്തരവാദികളായ മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നാലേ മുക്കാൽ വർഷം കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയാത്ത സർക്കാര്‍ നൂറ് ദിവസം കൊണ്ട് എന്ത് ചെയ്യാനാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന നാടകമാണിതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അനുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് മുല്ലപ്പള്ളിയുടെ ഉപവാസ സമരം ആരംഭിച്ചു. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. എക്സൈസ് വകുപ്പിലെ സീനിയോരിറ്റി തർക്കമാണ് നിയമനം വൈകാൻ കാരണമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുടെ തർക്കം പരിഹരിക്കാൻ സർക്കാരിനായില്ല. ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിൽ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ ജോലിയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പരിഹരസിച്ചു. അനുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനുള്ള സാമാന്യ മര്യാദ പോലും മുഖ്യമന്ത്രി കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അനുവിൻ്റെ മരണത്തിൻ്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അനുവിൻ്റെ സഹോദരന് ജോലി നൽകണമെന്നും ലിസ്റ്റ് റദ്ദാക്കിയാല്‍ ചെയ്‌താൽ പകരം ലിസ്റ്റ് ഉണ്ടാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.