കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്‍റ്മുല്ലപ്പള്ളി രാമചന്ദ്രൻ. കെസി മണ്ഡലം മാറുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വാക്കുകൾ വളച്ചൊടിക്കുകയാണുണ്ടായതെന്നും അദ്ദേഹം. അതേസമയംലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട്മുല്ലപ്പളളി ആവർത്തിച്ചു.
കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പിൽ നിന്ന് ഒളിച്ചോടുന്നെന്ന പ്രാചാരണം വ്യാജമാണ്.ഒളിച്ചോടുന്നത് സിപിഎമ്മാണ് , ഇതു പോലെ നേതൃത്വ ദാരിദ്ര്യമുളള ഒരു പാർട്ടി വേറെ ഇല്ല. ഞെട്ടിപ്പിക്കുന്ന രണ്ട് കൊലപാതക കേസുകളിൽ പ്രതിയായ ഒരാളെയാണ് സിപിഎം സ്ഥാനാർഥിയാക്കിയിരിക്കുന്നത് .എംഎൽഎമാരെ നിർത്തുന്നതിലൂടെയും പാർട്ടിയുടെ ദാരിദ്ര്യമാണ് വെളിവാകുന്നതെന്നും കോൺഗ്രസിൽ മിടുക്കരായ നേതാക്കളും സ്ഥാനാർഥികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം ഉമ്മൻചാണ്ടി മത്സരിക്കണമെന്നുംമികച്ച വകുപ്പിന്‍റെ മന്ത്രയാകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നത് .ജയരാജനെതിരെ മത്സരിക്കാത്തതിൽ എനിക്ക് വലിയ പ്രയാസമുണ്ട് . ഇത്തരമൊരു സ്ഥാനാർഥിക്കായി താൻ കാത്തിരുന്നതാണെന്നും എന്നാൽ ഈസാഹചര്യം വച്ചാണ് മത്സരിക്കാത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ശബരിമല രാഷ്ട്രീയവൽക്കരിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയുടെ നിയമവശങ്ങൾ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ഫണ്ട് സ്വരൂപിച്ചു വെക്കുന്ന പതിവ് കോൺഗ്രസിനില്ല അതിനാൽ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് തുറന്നു പറയുന്നു.ബിജെപി കോടീശ്വരന്മാരുടെ പാർട്ടിയാണ് .അതിൽ നിന്ന് വ്യത്യസ്തമല്ല കേരളത്തിലെ സിപിഎമ്മും.മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൾഫ് യാത്രകളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ അത് ബോധ്യമാകുമെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.