കേരളം

kerala

ETV Bharat / state

സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള മൊഴി; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുല്ലപ്പള്ളി

സ്‌പീക്കറിനും മുഖ്യമന്ത്രിക്കും എതിരെ സ്വർണക്കടത്ത് കേസ് പ്രതി ഗുരുതരമായ മൊഴി നൽകിയിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

statement in gold smuggling case  Mullappally against Central Investigation Agencies  mullappally ramachandran  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുല്ലപ്പള്ളി  സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള മൊഴി  സ്വർണക്കടത്ത് കേസ്
സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള മൊഴി; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുല്ലപ്പള്ളി

By

Published : Mar 24, 2021, 1:41 PM IST

തിരുവനന്തപുരം:കേന്ദ്ര ഏജൻസികൾ സത്യസന്ധമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്‌പീക്കറിനും മുഖ്യമന്ത്രിക്കും എതിരെ സ്വർണക്കടത്ത് കേസ് പ്രതി ഗുരുതരമായ മൊഴി നൽകിയിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. ആരാണ് അന്വേഷണം തടയുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ആരാണെന്ന് തുറന്നു പറയാൻ അമിത് ഷാ തന്‍റേടം കാണിക്കണം. ഇല്ലെങ്കിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ബാന്ധവം ഉണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന കാര്യങ്ങൾ പറയുകയാണ് കേന്ദ്ര ഏജൻസികളെന്ന് അദ്ദേഹം ആരോപിച്ചു.

സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള മൊഴി; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുല്ലപ്പള്ളി

ഇരട്ട വോട്ടുകൾ ചേർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നാല് ലക്ഷത്തോളം ഇരട്ടവോട്ടുകളാണ് സിപിഎം ചേർത്തത്. ആയാറാമുമാരെയും ഗയാറാമുമാരെയും സ്വീകരിക്കുന്ന പാർട്ടിയായി സിപിഎം അധഃപധിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ് ശിവകുമാറിന്‍റെ വികസന രേഖയുടെ പ്രകാശനം നിർവഹിക്കുന്ന ചടങ്ങിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിച്ചത്.

ABOUT THE AUTHOR

...view details