കേരളം

kerala

ETV Bharat / state

ചാവക്കാട് കൊലപാതകത്തിന് പിന്നില്‍ എസ്‌ഡിപിഐ തന്നെ- മുല്ലപ്പള്ളി രാമചന്ദ്രന്‍

ഒരു തെരഞ്ഞെടുപ്പിലും ഇത്തരം വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണ താന്‍ തേടിയിട്ടില്ലെന്നും മുല്ലപ്പള്ളി

ചാവക്കാട് കൊലപാതകത്തിന് പിന്നില്‍ എസ്‌ഡിപിഐ തന്നെ- മുല്ലപ്പള്ളി രാമചന്ദ്രന്‍

By

Published : Aug 1, 2019, 10:34 PM IST

തിരുവനന്തപുരം: മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ എന്നും കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് താനെന്നും അതുകൊണ്ട് തന്നെ ചാവക്കാട്ടെ കൊലപാതകത്തിന് പിന്നില്‍ എസ്‌ഡിപിഐയാണെന്ന് പറയാന്‍ മടിയില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ചാവക്കാട് കൊലപാതകത്തിന് പിന്നില്‍ എസ്‌ഡിപിഐ തന്നെ- മുല്ലപ്പള്ളി രാമചന്ദ്രന്‍

പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമാണ് എസ്‌ഡിപിഐയെ വളര്‍ത്തിയത്. അഭിമന്യൂവിന്‍റെ കൊലപാതകിയെ പോലും കണ്ടെത്താന്‍ കഴിയാത്തവരാണ് ഇപ്പോള്‍ എസ്‌ഡിപിഐയുടെ പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തന്നെ വിമര്‍ശിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സഹായം കിട്ടിയതും സിപിഎമ്മിനാണ്. ഒരു തെരഞ്ഞെടുപ്പിലും ഇത്തരം വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണ താന്‍ തേടിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ABOUT THE AUTHOR

...view details