തിരുവനന്തപുരം:സിബിഐ അന്വേഷണത്തെ സിപിഎം ഭയപ്പെടുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിബിഐയെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താൻ സർക്കാർ തയാറാകുന്നത് ഭയം കൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇക്കാര്യത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണത്തെ സിപിഎം ഭയപ്പെടുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ - gold scam
അന്താരാഷ്ട്ര മാനമുള്ള സ്വർണക്കടത്തും മയക്കുമരുന്ന് കേസും ലൈഫ് മിഷൻ ഇടപാടും അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികൾ തന്നെയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ പേര് സിപിഎം ദുരുപയോഗം ചെയുകയാണെന്നും ബിജെപി അധികാരത്തിൽ എത്തിയ ശേഷം ഉത്തരേന്ത്യയിൽ രാഷ്ട്രീയ പകപോക്കലിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുണ്ടെന്നും ഇക്കാര്യമാണ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയതെന്നും കേരളത്തിലേത് സമാന സാഹചര്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ദുർഗന്ധം വമിക്കുന്ന കേരളത്തിലെ സർക്കാരിന് ഒളിച്ചുവെക്കാൻ പലതുമുണ്ട്. അന്താരാഷ്ട്ര മാനമുള്ള സ്വർണക്കടത്തും മയക്കുമരുന്ന് കേസും ലൈഫ് മിഷൻ ഇടപാടും അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികൾ തന്നെയാണെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.