കേരളം

kerala

ETV Bharat / state

അടൂരിന് ഭീഷണി: പ്രധാനമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത് - ബി ഗോപാലകൃഷ്‌ണന്‍

ഭരണഘടനാപരമായ  അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി.

മുല്ലപ്പള്ളി

By

Published : Jul 29, 2019, 4:52 PM IST

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ബിജെപിയുടെ നടപടിക്കതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി കത്തില്‍ ആവശ്യപ്പെട്ടു. തുല്യതക്കുള്ള അവകാശം, ആശയാവിഷ്‌കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, മതസ്വാതന്ത്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയവ രാജ്യത്തെ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ദളിത്, മുസ്ലീം വിഭാഗങ്ങള്‍ വലിയ വിവേചനം അനുഭവിക്കുകയാണെന്നും അവരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മതേതര സങ്കല്‍പ്പം അപകടത്തിലായി. രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷവും ആധിപത്യം നേടിയിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും മതകാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി കത്തില്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details