കേരളം

kerala

ETV Bharat / state

കോടിയേരിയുടെ താമസം രാജാവിനെപ്പോലെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - kodiyeri live like king says mullapilly

റെയ്‌ഡിനിടെ ബിനീഷിന്‍റെ വീട്ടിലെത്തിയ ബാലാവകാശ കമ്മിഷന്‍റെ നടപടിയെയും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.

കോടിയേരിയുടെ താമസം രാജാവിനെപ്പോലെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ  കോടിയേരിയുടെ താമസം രാജാവിനെപ്പോലെ മുല്ലപ്പള്ളി രാമചന്ദ്രൻ  സ്വത്ത് വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി  ബാലാവകാശ കമ്മിഷനെതിരെയും ആക്ഷേപം  Mullapilly Ramachandran against Kodiyeri  kodiyeri live like king says mullapilly  kodiyeri has immense asset says mullapilly
കോടിയേരിയുടെ താമസം രാജാവിനെപ്പോലെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Nov 5, 2020, 2:32 PM IST

Updated : Nov 5, 2020, 3:18 PM IST

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണനെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയുടെ വീട് രമ്യ ഹർമ്യമാണ്. രാജാവിനെപ്പോലെയാണ് കോടിയേരിയുടെ താമസം. ദാരിദ്ര്യത്തിലൂടെ കടന്നു വന്ന കോടിയേരിയും മുഖ്യമന്ത്രിയും എങ്ങനെ ഇത്രയും വലിയ സമ്പത്തിന്‍റെ ഉടമകളായെന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മിഷനെയും മുല്ലപ്പള്ളി രൂക്ഷമായി വിമർശിച്ചു.

ബാലാവകാശ കമ്മിഷനെതിരെ മുല്ലപ്പള്ളി

പാലത്തായിയിലും വാളായറിലും പോകാത്ത ബാലാവകാശ കമ്മിഷൻ കോടിയേരിയുടെ കൊച്ചു മകൻ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോടിയേരിയുടെ വീട്ടിൽ നടന്നത് മുൻകൂട്ടി തയ്യറാക്കിയ തിരക്കഥയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സി.എം രവീന്ദ്രനും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോടിയേരിക്കെതിരെ മുല്ലപ്പള്ളി
Last Updated : Nov 5, 2020, 3:18 PM IST

ABOUT THE AUTHOR

...view details