തിരുവനന്തപുരം :മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതില്‍ വിവാദം. മരംമുറി തന്‍റെ അറിവോടെയല്ലെന്ന വിശദീകരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
രണ്ടുദിവസം മുമ്പാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിയാതെ മരും മുറിക്കുന്നത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുത്തത്. തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുഗന്‍ നേതൃത്വം നല്‍കിയ മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മരം മുറിച്ചുനീക്കാനുള്ള വിവാദ തീരുമാനം.