തിരുവനന്തപുരം:മണൽ മാഫിയകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയ്ക്കും വ്യവസായ മന്ത്രിക്കും മണൽ ലോബികളുമായി ബന്ധമ്മുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. മണൽ വാരുന്നുവെന്ന വ്യാജേന വലിയൊരു കൊള്ളക്കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇടപാടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സർക്കാർ പ്രവർത്തിക്കുന്നത് മണൽ മാഫിയകൾക്ക് വേണ്ടിയെന്ന് മുല്ലപ്പള്ളി - മുഖ്യമന്ത്രി
ഇടപാടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സർക്കാർ പ്രവർത്തിക്കുന്നത് മണൽ മാഫിയകൾക്ക് വേണ്ടിയെന്ന് മുല്ലപ്പള്ളി
ഉദ്യോഗസ്ഥരെ നോക്കു കുത്തിയാക്കിയാണ് മന്ത്രിമാർ മുന്നോട്ടു പോകുന്നത്. സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാർ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ താളത്തിനൊത്ത് തുള്ളുന്ന മറ്റൊരു ചീഫ് സെക്രട്ടറി മാത്രമാണ് വിശ്വാസ് മേത്തയെന്നും ഡിസാസ്റ്റർ മാനേജ്മെന്റിനെ കുറിച്ച് ചീഫ് സെക്രട്ടറിയ്ക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.