കേരളം

kerala

ETV Bharat / state

ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യത്തിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തെളിവുകളുമായി ഹൈക്കോടതിയിൽ എത്തേണ്ട സ്ഥിതി വിശേഷമാണെന്നും, വ്യക്തികളുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഹൈക്കോടതി പ്രകടിപ്പിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

mullappally ramachndran  kpcc president  springler controversy mullappally  springler kerala cm  സ്‌പ്രിംഗ്ലര്‍ ഇടപാട്  മുല്ലപള്ളി രാമചന്ദ്രൻ  സ്‌പ്രിംഗ്ലര്‍ മുഖ്യമന്ത്രി
ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി

By

Published : Apr 22, 2020, 12:11 AM IST

തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ ഇടപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ധാര്‍ഷ്ട്യത്തോടെ തെളിവ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് തിരിച്ചടി കിട്ടിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തെളിവുകളുമായി ഹൈക്കോടതിക്ക് മുന്നില്‍ എത്തേണ്ട സ്ഥിതി വിശേഷമാണ് ഉണ്ടായത്.

വ്യക്തികളുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഹൈക്കോടതി പ്രകടിപ്പിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല. കരാറിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കൂടാതെ ഡാറ്റ കൈമാറുന്നതിൽ നിയമവകുപ്പിന്‍റെ ഉപദേശം എന്തുകൊണ്ട് സർക്കാർ തേടിയില്ലെന്ന കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ഈ ചോദ്യങ്ങളെല്ലാം അവഗണിക്കുന്നു എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതേ ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചതോടെ കരാറിലെ ഒളിച്ചുവെയ്ക്കപ്പെട്ട പലകാര്യങ്ങളും പുറത്തുവരാന്‍ പോകുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തുടക്കം മുതല്‍ സ്‌പ്രിംഗ്ലര്‍ ഇടപാടുമായി പലതും ഒളിച്ചുവെയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അതിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണങ്ങളെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details