കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും - mullapally ramchandran fasting

രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഉപവാസം. രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യും

മുല്ലപ്പള്ളി രാമചന്ദ്രന്‍  ഉപവാസം  kpcc  mullapally ramchandran fasting  മുഖ്യമന്ത്രി രാജി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും

By

Published : Aug 25, 2020, 8:53 AM IST

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഉപവസിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഇന്ദിരഭവനിലാണ് ഉപവസിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്‌ക്കുക, ഇടത് സർക്കാരിന്‍റെ ദുർഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുല്ലപ്പള്ളിയുടെ ഉപവാസ സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉപവാസ സമരത്തിന്‍റെ സമാപനത്തില്‍ പങ്കെടുക്കും.

ABOUT THE AUTHOR

...view details