തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി - തൃപ്‌തി ദേശായി
ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ എത്തി മന്ത്രിമാരെ കണ്ടുവെന്ന് കേള്‍ക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ആക്ടിവിസ്റ്റുകള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഇടമല്ല ശബരിമല. അത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം നടപടികള്‍ ഒരിക്കലും ഉണ്ടായിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.