തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി നേതൃത്വത്തിനെതിരെ നേതാക്കൾ ഉന്നയിച്ച ആക്ഷേപങ്ങളിൽ പരസ്യ പ്രസ്‌താവനയ്ക്ക് മുതിരാതെ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ അപസ്വരം അല്ല വേണ്ടത്. ഐക്യവും ആത്മവിമർശനവുമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജോസ് കെ മാണി മുന്നണി വിട്ടത് മാത്രമല്ല പരാജയ കാരണം. ആരുടെയും ഇഷ്‌ടാനുസരണം അനുസരിച്ച് പാർട്ടിക്ക് മുന്നോട്ട് പോകാൻ ആകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങളിൽ മൗനം നടിച്ച് മുല്ലപ്പള്ളി; "മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു" - തിരുവനന്തപുരം
പാർട്ടിയിൽ അപസ്വരം അല്ല വേണ്ടതെന്നും ഐക്യവും ആത്മവിമർശനവുമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വിവാദങ്ങളിൽ മൗനം നടിച്ച് മുല്ലപ്പള്ളി; "മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു"
വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് സംബന്ധിച്ച നിലപാട് ഇന്നലെ ചേർന്ന രാഷ്‌ട്രീയകാര്യ സമിതിയിൽ പറഞ്ഞിട്ടുണ്ടെന്നും പരസ്യ പ്രസ്‌താവന നടത്തി പുതിയ വിവാദത്തിലേക്ക് പോകാൻ താത്പര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു എന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആർഎംപി നേതാവ് വേണുവിന്‍റെ വിമർശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആർഎംപിക്ക് ഒരിക്കലും തന്നെ കുറ്റപ്പെടുത്താൻ ആകില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.