കേരളം

kerala

ETV Bharat / state

കെപിസിസി ഉടനെ പുന:സംഘടിപ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സമവാക്യങ്ങൾ പരിഗണിച്ചാകും പുന:സംഘടനയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Jul 12, 2019, 2:52 PM IST

Updated : Jul 12, 2019, 6:29 PM IST

തിരുവനന്തപുരം:കെപിസിസി പുന:സംഘടന ഉടനെ ഉണ്ടാകുമെന്ന് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എല്ലാ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും പുന:സംഘടന. കേരളത്തിലെ നിലവിലെ സംഘടനാ സംവിധാനത്തില്‍ രാഹുല്‍ഗാന്ധി തൃപ്തനല്ലെന്നും അതുകൊണ്ടുതന്നെ പുനസംഘടനയില്‍ ജംബോ കമ്മറ്റികള്‍ ഒഴിവാക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ കമ്മിറ്റി ചുരുക്കും. ഇതിനെക്കുറിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്‍റ്, വർക്കിങ് പ്രസിഡന്‍റ് ഇതിൽ ഏതെങ്കിലും ഒന്നേ ഉണ്ടാകൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരാൾക്ക് ഒരു പദവി എന്നത് ആലോചിച്ച് തീരുമാനിക്കും. കഴിവും മികച്ച പ്രതിച്ഛായയും ഉള്ള ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെ മാത്രമാണ് പുന:സംഘടനയില്‍ പരിഗണിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ സിക്‌സര്‍ അടിക്കുമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

സമവാക്യങ്ങള്‍ പരിഗണിച്ച് കെപിസിസി പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Last Updated : Jul 12, 2019, 6:29 PM IST

ABOUT THE AUTHOR

...view details