തിരുവനന്തപുരം:കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിന് വാടകയ്ക്ക് നൽകിയ സംഭവത്തിൽ നാളെ ചർച്ച നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാർക്കിങ്ങിന് വാടകയ്ക്ക് അനുവദിച്ചതിനെക്കുറിച്ച് റിപ്പോർട്ട് വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷനുമായി ചർച്ച നടത്തുകയെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന്‍റെ പാര്‍ക്കിങ്ങിന് നല്‍കിയ സംഭവം; നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
തിരുവനന്തപുരം കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിന് വാടകയ്ക്ക് നൽകിയ സംഭവത്തിൽ നാളെ ചർച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
![പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന്‍റെ പാര്‍ക്കിങ്ങിന് നല്‍കിയ സംഭവം; നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് muhammed riyas minister muhammed riyas corporation public works road public works road leased to a private hotel corporation public works road leased latest newsw in trivandrum latest news today കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാക്കിങ്ങിന് നല്‍കിയ സംഭവം നാളെ ചര്‍ച്ച മന്ത്രി മുഹമ്മദ് റിയാസ് കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് കോർപ്പറേഷനുമായി ചർച്ച തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16680225-thumbnail-3x2-jsg.jpg)
കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാക്കിങ്ങിന് നല്‍കിയ സംഭവം; നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന് സ്ഥലങ്ങളിൽ മറ്റു സംവിധാനങ്ങൾ അനുവദിക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. നിർമാണം പൂർത്തിയാക്കിയ റോഡുകളിൽ ഇപ്പോൾ നടത്തുന്ന പരിശോധന തുടരും. എല്ലാ 45 ദിവസവും പ്രത്യേക സംഘത്തിന്‍റെ റോഡ് പരിശോധന നടക്കുമെന്ന് മന്ത്രി അറിയിച്ചു.
കൃത്യവിലോപം കാട്ടുന്ന ഉദ്യോഗസ്ഥരെ തിരുത്തൽ നടപടികൾക്ക് വിധേയരാക്കും. ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിരം പരിശോധന നടത്തിയാൽ തന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.