തൃശൂര്‍:തിരുവനന്തപുരംകോര്‍പ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാറിന്‍റെ കാലത്തുണ്ടായ മുഴുവന്‍ താത്‌കാലിക നിയമനങ്ങളെപ്പറ്റിയും അന്വേഷിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. സിപിഎമ്മുകാര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. അതില്‍ അര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ സിപിഎമ്മുകാര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കും, മുഴുവന്‍ താത്‌കാലിക നിയമനങ്ങളും അന്വേഷിക്കണമെന്ന് എംടി രമേശ് - എം ടി രമേശ്
കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്ത്. ഇടത് സര്‍ക്കാറിന്‍റെ ഭരണ കാലത്തുണ്ടായ മുഴുവന്‍ താത്‌കാലിക നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് രമേശ്.
കത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കും, മുഴുവന്‍ താത്‌കാലിക നിയമനങ്ങളും അന്വേഷിക്കണമെന്ന് എംടി രമേശ്
തിരുവനന്തപുരം മേയറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് എത്രയും വേഗം മേയര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് എം ടി രമേശ് പറഞ്ഞു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ടായ പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുമെന്നും എം ടി രമേശ് പറഞ്ഞു.
അടിയന്തരമായി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ച് വിടണം. സംഭവത്തില്‍ ബിജെപി കേന്ദ്ര വിജിലന്‍സിന് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എം.ടി രമേശ് തൃശൂരില്‍ പറഞ്ഞു.