യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം - university college
പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
![യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3865419-thumbnail-3x2-msf.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലേക്കും സെക്രട്ടേറിയേറ്റിലേക്കും എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു എംഎസ്എഫ് മാര്‍ച്ച്. ആദ്യം സെക്രട്ടേറിയേറ്റിലേക്ക് എത്തിയ മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെ സെക്രട്ടേറിയേറ്റില്‍ നിന്നും പിരിഞ്ഞ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളജിലേക്കും മാർച്ച് നടത്തി. മുദ്രാവാക്യം വിളികളുമായി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോളജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാതെ നിന്നതോടെ പൊലീസ് രണ്ട് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.