കേരളം

kerala

ETV Bharat / state

കണ്‍സ്യൂമര്‍ഫെഡ് എം.ഡിയുടെ നിയമനം ; മുഖ്യമന്ത്രിക്ക് വി.എം.സുധീരന്‍റെ കത്ത് - മുഖ്യമന്ത്രിക്ക്

അതീവഗൗരവമുള്ള കേസാണെന്ന് നിരീക്ഷിച്ച് സിബിഐയ്ക്ക് വിട്ട അഴിമതികേസിലെ പ്രതിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി ആക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്

കെ.എ.രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി ആക്കാനുള്ള നീക്കം; മുഖ്യമന്ത്രിക്ക് വി.എം.സുധീരന്‍റെ കത്ത്

By

Published : Aug 17, 2019, 5:42 PM IST

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി കെ.എ.രതീഷിനെ നിയമിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സിബിഐ സര്‍ക്കാരിന് നല്‍കിയ കത്ത് മറച്ചുവച്ചാണ് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അന്വേഷണം ഉണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അതീവഗൗരവമുള്ള കേസാണെന്ന് നിരീക്ഷിച്ച് സിബിഐയ്ക്ക് വിട്ട അഴിമതികേസിലെ പ്രതിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി ആക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ട അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details