കേരളം

kerala

ETV Bharat / state

ഇന്ധന വിലവര്‍ധന; സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോർ വാഹന പണിമുടക്ക് - tvm news

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോർ വാഹന പണിമുടക്ക്  motor workers strike  trade uniouns kerala  തിരുവനന്തപുരം വാർത്തകൾ  tvm news
സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോർ വാഹന പണിമുടക്ക്

By

Published : Feb 27, 2021, 5:14 PM IST

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് പണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടോർ വ്യവസായമേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷണൽ എക്സൈസ് സർച്ചാർജ് എന്നിവ കുത്തനെ ഉയർത്തിയത് പെട്രോളിയം കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ്. പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details