തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി - fuel price hike
പണിമുടക്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ മുടങ്ങി. ഭൂരിഭാഗം ഓട്ടോറിക്ഷകളും നിരത്തിൽ ഇറങ്ങിയില്ല.
ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
പണിമുടക്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ മുടങ്ങി. ഭൂരിഭാഗം ഓട്ടോറിക്ഷകളും നിരത്തിൽ ഇറങ്ങിയില്ല. പണിമുടക്കിന് പിന്തുണ ഉണ്ടെങ്കിലും കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായ അസോസിയേഷൻ അറിയിച്ചു. പണിമുടക്കിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയും സർവകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.