തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. പ്രൊമോഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നെന്നാരോപിച്ചാണ് പണിമുടക്ക്. ട്രാൻസ്പോർട്ട് സർവീസ് സ്പെഷ്യൽ റൂൾസ് അനുസരിച്ച് മിനിസ്റ്റീരിയൽ ജീവനക്കാർക്ക് മാത്രമാണ് കൃത്യമായ പ്രൊമോഷൻ നൽകുന്നത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി സർവീസിൽ കയറുന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർക്ക് 20 വർഷങ്ങൾക്ക് ശേഷം ഒറ്റ പ്രൊമോഷൻ മാത്രമാണ് നൽകുന്നതെന്നുമാണ് പരാതി.
മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും
അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി സർവീസിൽ കയറുന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർക്ക് 20 വർഷങ്ങൾക്ക് ശേഷം ഒറ്റ പ്രൊമോഷൻ മാത്രമാണ് നൽകുന്നതെന്നാണ് പരാതി
മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും
ഇതിൽ പ്രതിഷേധിച്ച് കേരള അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷനും കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്‍റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Last Updated : Sep 15, 2020, 4:11 PM IST