കേരളം

kerala

വെള്ളമില്ല: മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു

By

Published : Nov 14, 2019, 6:55 PM IST

കെട്ടിടം ഒഴിയുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിട ഉടമ പൈപ്പ് കണക്ഷൻ പൂട്ടിയതോടെയാണ് ജീവനക്കാര്‍ അവധി എടുത്തത്.

മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തത് ജനങ്ങളെ വലച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ കഴക്കൂട്ടം ഓഫീസിലെ പതിനേഴ് ജീവനക്കാരാണ് ഒരുമിച്ച് അവധിയെടുത്തത്. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമസ്ഥൻ പൈപ്പ് കണക്ഷൻ പൂട്ടിയതോടെയാണ് ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതെന്ന് ജോയിന്‍റ് ആർ.ടി.ഒ അറിയിച്ചു.
പല തവണ ആവശ്യപ്പെട്ടിട്ടും കെട്ടിട ഉടമസ്ഥൻ പൈപ്പ് തുറക്കാൻ തയ്യാറായില്ലെന്നും ആര്‍.ടി.ഒ ആരോപിച്ചു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 3.30നാണ് കെട്ടിട ഉടമ പൈപ്പ് തുറന്നുകൊടുത്തത്. അപ്പോഴേക്കും ജീവനക്കാർ അവധിയെടുത്ത് വീട്ടിൽ പോയിരുന്നു.

കെട്ടിടം മാറാൻ നല്‍കിയ സമയം കഴിഞ്ഞിട്ടും ഒഴിയാത്തതാണ് പൈപ്പ് ലൈൻ പൂട്ടാൻ കാരണമെന്ന് കെട്ടിട ഉടമസ്ഥൻ അറിയിച്ചു. ഉടൻ തന്നെ കാട്ടായികോണത്തുള്ള പുതിയ കെട്ടിടത്തിലേക്ക് ആർ.ടി.ഒ ഓഫീസ് മാറ്റുമെന്ന് ജോയിന്‍റ് ആര്‍.ടി ഒ. സ്വപ്‌ന എസ്.പി അറിയിച്ചു.

ABOUT THE AUTHOR

...view details