മാറനല്ലൂര്‍ പഞ്ചായത്തിലെ ബിജെപിയുടെ അവിശ്വാസം ചർച്ചക്കെടുത്തില്ല - മാറനല്ലൂർ ഗ്രാമപഞ്ചായത്ത്
കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെയായിരുന്നു ബിജെപിയുടെ അവിശ്വാസം
തിരുവനന്തപുരം: മാറനല്ലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെ ബിജെപി കൊണ്ടു വന്ന അവിശ്വാസം ചര്‍ച്ചക്കെടുക്കാതെ പിരിഞ്ഞു. ബിജെപി അംഗങ്ങളിലെ ഒമ്പത് പേരില്‍ എട്ട് പേർ മാത്രമേ ചര്‍ച്ചക്കെത്തിയുളളു. ഒരാള്‍ വൈകി എത്തിയതിനാള്‍ ചര്‍ച്ച നടന്ന ഹാളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പൂർത്തിയായി കിടക്കുന്ന ഇലക്ട്രിക് ശ്‌മശാനം പൊതുജനങ്ങൾക്ക് തുറന്നു നൽകുന്നില്ല, ലൈഫ് പദ്ധതി അവതാളത്തിൽ, തൊഴിലുറപ്പ് പദ്ധതികൾ നടക്കുന്നില്ല തുടങ്ങി നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി അംഗങ്ങൾ അവിശ്വാസവുമായിഎത്തിയത്. അതേസമയം സിപിഎം ചര്‍ച്ചയില്‍ നിന്ന് വിട്ട് നിന്നു.