കേരളം

kerala

ETV Bharat / state

മക്കൾക്ക്‌ വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മക്കൾ ഗുരുതരാവസ്ഥയിൽ - തിരുവനന്തപുരം വിഷം കഴിച്ച മക്കൾ ഗുരുതരാവസ്ഥയിൽ

വെഞ്ഞാറമൂട് സ്വദേശി ശ്രീജ (26)ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മൂന്നു മക്കളെ എസ്.ഐ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലി വിഷം നൽകിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

mother commit suicide after poisoning her children Venjaramoodu  വെഞ്ഞാറമൂട് മക്കൾക്ക്‌ വിഷം നൽകിയ മാതാവ് മരിച്ചു  തിരുവനന്തപുരം വിഷം കഴിച്ച മക്കൾ ഗുരുതരാവസ്ഥയിൽ  children in critical condition after consuming poison trivandrum
മക്കൾക്ക്‌ വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മാതാവ് മരിച്ചു; മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ

By

Published : Dec 16, 2021, 1:44 PM IST

തിരുവനന്തപുരം:മക്കൾക്ക്‌ വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മാതാവ് മരിച്ചു. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ശ്രീജ (26)ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മൂന്നു മക്കളെ എസ്.ഐ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്റ്റൈൽസ് ജീവനക്കാരിയാണ് ശ്രീജ. ഭർത്താവ് ബിജു പൂനെയിൽ ടയർ കടയിലെ ജീവനക്കാരനാണ്. ഇയാളുമായി പിണങ്ങി കഴിയുകയാണ് ശ്രീജ.

Also read: Omicron Alert in Kerala: ഒമിക്രോണ്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി

മക്കളായ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര) എന്നിവർക്കും വിഷം നൽകിയിരുന്നു. എലി വിഷം ആണ് നൽകിയതെന്ന് പൊലീസ് പറയുന്നു. മധുരപലഹാരങ്ങളിലും ശീതളപാനീയങ്ങളും വിഷം കലർത്തി കുട്ടികൾക്ക് ശ്രീജ നൽകുകയായിരുന്നു. ശ്രീജയോടൊപ്പം ശ്രീജയുടെ മാതാവും താമസിക്കുന്നുണ്ട്.

വിഷം ഉള്ളിൽചെന്ന് അവശതയിലായ ശ്രീജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടികൾക്കും വിഷം നൽകിയ വിവരം ശ്രീജ വെളിപ്പെടുത്തുന്നത്. തുടർന്ന് കുട്ടികളെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വരും മണിക്കൂറുകളിൽ മാത്രമേ വ്യക്തമാകൂ എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details