തിരുവനന്തപുരം: ഇടവയിൽ ടെറസിന് മുകളിൽ നിന്ന് വീണ് യുവതി മരിച്ചു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഐഒബി ബാങ്കിന് സമീപമുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന നിമ (25) യും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് രണ്ടാം നിലയുടെ മുകളിലെ ടെറസിൽ നിന്ന് താഴെ വീണത്. കുഞ്ഞിനെ വെയിൽ കൊള്ളിക്കാൻ നിമ കുഞ്ഞിനേയും കൊണ്ട് ടെറസിൽ പോകാറുണ്ട്. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ടെറസിൽ നിന്ന് വീണു; അമ്മ മരിച്ചു - അമ്മയും കുഞ്ഞും ടെറസിൽ നിന്ന് വീണു
നിസാര പരിക്കേറ്റ കുഞ്ഞിനെ ചികിത്സ നൽകി വീട്ടിലേക്ക് തിരികെ കൊണ്ട് വന്നു
![തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ടെറസിൽ നിന്ന് വീണു; അമ്മ മരിച്ചു mother and daughter fell from terrace thiruvananthapuram mother died അമ്മയും കുഞ്ഞും ടെറസിൽ നിന്ന് വീണു ടെറസിൽ നിന്ന് വീണു അമ്മ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11065003-thumbnail-3x2-dead.jpg)
തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ടെറസിൽ നിന്ന് വീണു; അമ്മ മരിച്ചു
നിലവിളി കേട്ട് ബാങ്ക് ജീവനക്കാരും നാട്ടുകാരും ഓടിക്കൂടി നിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിസാര പരിക്കേറ്റ കുഞ്ഞിനെ ചികിത്സ നൽകി വീട്ടിലേക്ക് തിരികെ കൊണ്ട് വന്നു. വീഴ്‌ചയിൽ നിമയുടെ തല എതിർവശത്തുള്ള കെട്ടിടത്തിലെ സൺ ഷെയ്‌ഡിൽ ഇടിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.