തിരുവനന്തപുരം : തദ്ദേശീയര്‍ക്കൊപ്പം ആവേശപൂര്‍വം വാക്സിനേഷനില്‍ പങ്കാളികളാകുകയാണ് സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ. ഒട്ടു മിക്ക തൊഴിലാളികളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചുകഴിഞ്ഞു.
അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നവരായതിനാൽ കൊവിഡ് പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇവരിലെ കുത്തിവയ്പ്പിന് മുൻഗണന നൽകാന്‍ സർക്കാർ നിശ്ചയിച്ചിരുന്നു.