കേരളം

kerala

ETV Bharat / state

കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടല്‍; സര്‍ക്കാരിന് തിരിച്ചടി - ടിക്കാറാം മീണ

തൃപ്തികരമായ വിശദീകരണം  നല്‍കാത്തതിനാലാണ് ഫയലുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ടിക്കാറാം മീണ

By

Published : Apr 13, 2019, 12:00 PM IST

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കായുള്ള മൊറട്ടോറിയത്തിന്‍റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തിന് തിരിച്ചടി. സര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണം നല്‍കാത്തതിനാല്‍ ഫയലുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കേണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിരിക്കുന്നത്. ആദ്യം നല്‍കിയ വിശദീകരണം തന്നെയാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫയലുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചാല്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുമെന്ന സാഹചര്യത്തിലാണ് ഫയലുകള്‍ അയക്കേണ്ട എന്ന തീരുമാനം ടിക്കറാം മീണ സ്വീകരിച്ചത്. അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള കാരണമെന്താണെന്നും എന്ത് കൊണ്ട് ഇത് നേരത്തെ പ്രഖ്യാപിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തമായ മറുപടി സർക്കാരിനില്ലെങ്കിൽ വീണ്ടും ഫയൽ സമര്‍പ്പിച്ചത് എന്തിനെന്ന ചോദ്യവും കമ്മീഷന്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം അവസാനിക്കും വരെ സര്‍ക്കാരിന് കർഷകരുടെ കടങ്ങൾക്കുള്ള മൊറട്ടോറിയം നടപ്പാക്കാനാകില്ല.

ABOUT THE AUTHOR

...view details