കേരളത്തിലെ ട്രെയിൻ സർവ്വീസുകൾ ഭാഗികമായി റദ്ദാക്കി - സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം
നിയന്ത്രണം എപ്രില്‍ രണ്ട് വരെ. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സ്തംഭവനവസ്ഥയിലേക്ക്
തിരുവനന്തപുരം:കൊവിഡ് ജാഗ്രതയുടെ ഭാഗമായി കേരളത്തിൽ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. മഡ്ഗാവില്‍ നിന്നും എറണാകുളത്തേക്കും തിരിച്ചുമുള്ള പ്രതിവാര പ്രത്യേക ട്രെയിന്‍, വേളങ്കണ്ണി-എറണാകുളം പ്രതിവാര എക്‌സ്പ്രസ്സ്, രാമേശ്വരം എറണാകുളം തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെന്‍ട്രല്‍ പ്രതിവാര പ്രത്യേക ട്രെയിനുകൾ തുടങ്ങിയവയാണ് റദ്ദാക്കിയത്. രാവിലെയും ചില ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സ്തംഭവനവസ്ഥയിലേക്ക് നീങ്ങുകയാണ്. എപ്രില്‍ രണ്ട് വരെയാണ് നിലവിലെ നിയന്ത്രണം.