തിരുവനന്തപുരം: ആറ്റിങ്ങലിലെ കച്ചവടസ്ഥാപനത്തില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി. കച്ചേരി നടയിലെ എ വൺ ഏജൻസിയിൽ നിന്നാണ് ഏകദേശം 500 കിലോയിലധികം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നഗരസഭ പിടിച്ചെടുത്തത്. നഗരസഭാ ചെയർമാന്‍ എം.പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി - നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ
നഗരസഭാ ചെയർമാന്‍ എം.പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന
![ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി plastic products attingal plastic raid ആറ്റിങ്ങല്‍ റെയ്‌ഡ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ plastic products seized](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5967156-thumbnail-3x2-att.jpg)
ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി
ആറ്റിങ്ങലില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ പിടികൂടി
ഇനിയും ശക്തമായ പരിശോധന ഉണ്ടാകുമെന്നും പരമാവധി ശിക്ഷാനടപടികൾ നിയമ ലംഘകർക്കെതിരെ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ആരോഗ്യവിഭാഗം സൂപ്പർവൈസർ എസ്.അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് തുടങ്ങിയവരുടെ സംഘമാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ജനുവരി ഒന്ന് മുതലായിരുന്നു സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്‌തുക്കൾ നിരോധിച്ചത്.