തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ഏകജാലകം വഴി സംസ്ഥാനത്ത് 2,547 സൂക്ഷ്‌മ ഇടത്തര സംരഭങ്ങൾക്ക് അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 361 സേവന പദ്ധതികൾക്ക് കൂടി അംഗീകാരമായിട്ടുണ്ട്. 717 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തി. 2,378 അപേക്ഷയിൽ തീർപ്പ് കൽപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കെ-സ്വിഫ്റ്റ് വഴി ഏറ്റവും കൂടുതൽ എം.എസ്.എം.ഇ പദ്ധതികൾക്ക് അപേക്ഷ നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് രണ്ടായിരത്തിലധികം എം.എസ്.എം.ഇകൾക്ക് അംഗീകാരം - msme approval
തിരുവനന്തപുരം ജില്ലയിലാണ് കെ-സ്വിഫ്റ്റ് വഴി ഏറ്റവും കൂടുതൽ എം.എസ്.എം.ഇ (മൈക്രോ - സ്മോൾ - മീഡിയം - എന്‍റർപ്രൈസസ് അഥവാ സൂക്ഷ്‌മ ഇടത്തര സംരഭങ്ങൾ) പദ്ധതികൾക്ക് അപേക്ഷ നൽകിയതെന്ന് മുഖ്യമന്ത്രി
എം.എസ്.എം.ഇ
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമം. ഇതിനായാണ് കെ-സ്വിഫ്റ്റ് പദ്ധതി കൊണ്ടുവന്നത്. സംരഭകർക്ക് നിക്ഷേപ നിർദേശങ്ങൾ പൊതു അപേക്ഷാ ഫോമിൽ സമർപ്പിക്കാം. 10 കോടി വരെയുള്ള നിക്ഷേപത്തിൽ തുടങ്ങുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഉടൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Last Updated : Aug 11, 2020, 8:47 PM IST