തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ജില്ലാഭരണകൂടം. 170 കിടക്കകളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. ഡൊമിസിലെറി കെയര്‍ സെന്‍ററും സിഎഫ്എല്‍റ്റിസിയുമാണ് ആരംഭിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കില്‍ ഏറ്റെടുത്ത ഡിസിസിയില്‍ 50 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ - ജില്ലാഭരണകൂടം
ജില്ലയിൽ പുതുതായി 170 കിടക്കകൾ കൂടി
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍
Also Read: കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ കോളജ് ബ്ലോക്കില്‍ സജ്ജമാക്കിയ സിഎഫ്എല്‍റ്റിസിയില്‍ 120 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ആംബുലന്‍സും ഉടന്‍ ലഭ്യമാക്കും.