കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

കേരളത്തിലെ ലോക്ക്ഡൗണിലെ ഇളവുകൾ  ലോക്ക്ഡൗൺ ഇളവുകൾ  ലോക്ക്ഡൗൺ വാർത്ത  കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു  കേരളത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു  COVID LOCKDOWN RELAXATIONS IN KERALA  LOCKDOWN RELAXATIONS IN KERALA  KERALA LOCKDOWN NEWS  LOCKDOWN RELAXATIONS
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

By

Published : Jul 17, 2021, 7:21 PM IST

Updated : Jul 17, 2021, 7:38 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നൽകി സർക്കാർ. ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്‌ച മാത്രം നിയന്ത്രണങ്ങൾക്ക് വിധേയമായി ടിപിആർ 15 ശതമാനത്തിന് മുകളിലുള്ള ഡി കാറ്റഗറി മേഖലകളിലും എല്ലാ കടകൾക്കും തുറക്കാം.

ടിപിആർ 10 ശതമാനം വരെയുള്ള എ, ബി കാറ്റഗറി മേഖലകളിൽ വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. എണ്ണം കൃത്യമായി പാലിക്കുന്നത് സംബന്ധിച്ച് ചുമതലപ്പെട്ടവർ ജാഗ്രത പാലിക്കണം. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവർക്ക് മാത്രമാണ് പ്രവേശനം. കർക്കിടക മാസ പൂജക്ക് ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ഭക്തർക്ക് പ്രവേശനത്തിലുള്ള നിയന്ത്രണം മാറ്റി. മാസ പൂജക്ക് പ്രതിദിനം 10,000 പേരെ അനുവദിക്കും.

സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ഇലക്ട്രിക്കൽ ഷോപ്പ്, ഇലക്ട്രിക്കൽ റിപ്പയറിങ് ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കാം. എ, ബി കാറ്റഗറി മേഖലകളിൽ മറ്റു കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും ഹെയർ സ്റ്റൈലിംഗിനും മാത്രമായി തുറക്കാം. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി വേണം തുറക്കാൻ.

പരീക്ഷ; ഹോസ്റ്റലുകളിൽ താമസാനുമതി

എ, ബി കാറ്റഗറി മേഖലകളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമ ഷൂട്ടിങിനും അനുമതി നൽകി. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവരെ ഉൾപ്പെടുത്തി വേണം ചിത്രീകരണം നടത്താനായെന്നും നിർദേശമുണ്ട്. എൻജിനീയറിങ്, പോളിടെക്‌നിക് സെമസ്റ്റർ പരീക്ഷ തുടങ്ങിയതിനാൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

READ MORE:KERALA COVID CASES: സംസ്ഥാനത്ത് 16,148 പേര്‍ക്ക് കൂടി കൊവിഡ്, 114 മരണം

Last Updated : Jul 17, 2021, 7:38 PM IST

ABOUT THE AUTHOR

...view details