കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് കൂടുതൽ കണ്ടയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു - കൂടുതൽ കണ്ടയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു

ജില്ലയിൽ നാളെ മുതൽ നിരോധനാജ്ഞ നിലവിൽ വരുന്നതോടെ ഈ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും

Containment zones announced in Thiruvananthapuram  Containment zones Thiruvananthapuram  തിരുവനന്തപുരത്ത് കൂടുതൽ കണ്ടയ്ൻമെന്‍റ്  കൂടുതൽ കണ്ടയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു  തിരുവനന്തപുരത്തെ കണ്ടയ്ൻമെന്‍റ് സോണുകൾ
തിരുവനന്തപുരത്ത് കൂടുതൽ കണ്ടയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു

By

Published : Oct 2, 2020, 8:54 PM IST

തിരുവനന്തപുരം: ജില്ലയിൽ കൂടുതൽ കണ്ടയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കാലടി, കരിയ്ക്കകം, കടകംപള്ളി, അണമുഖം, ആറ്റിപ്ര, വെങ്ങാനൂർ, മുല്ലൂർ, നെട്ടയം, കാച്ചാണി, നേമം, പാപ്പനംകോട്, മേലാംകോട്, പൂവാർ ഗ്രാമപഞ്ചായത്തിലെ അരുമാനൂർ, കലിംഗവിളാകം, ചേക്കടി, അരുവിക്കര ഗ്രാമപഞ്ചായത്തിലെ കായൽവാരം, പറ്റിക്കാവിള, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ഊരാളുങ്കൽ പ്രദേശങ്ങൾ, മൊട്ടമൂട്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ ഊട്ടറ, പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കൊട്ടിയ മുക്ക് എന്നീ പ്രദേശങ്ങളെയാണ് കണ്ടയ്ൻമെന്‍റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചത്. ജില്ലയിൽ നാളെ മുതൽ നിരോധനാജ്ഞ നിലവിൽ വരുന്നതോടെ ഈ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും.

അതേസമയം കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ആനാവൂർ, എള്ളുവിള, നിലമാമൂട്, കുന്നത്തുകാൽ, ചാവടി, മാണി നാട്, വണ്ടിത്തടം, കലയിൽ, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ചൂട്ടയിൽ, ദേവേശ്വരം, അലത്തുകാവ്, പോങ്ങനാട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പഴയ കട, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ നെട്ട എന്നീ പ്രദേശങ്ങളെ കണ്ടയ്ൻ‌മെന്‍റ് സോണിൽ നിന്നും ഒഴിവാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details