കേരളം

kerala

ETV Bharat / state

കാര്‍ഷിക വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം; ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രിസഭാ യോഗം

വിജ്ഞാപനമിറക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ചയുണ്ടായില്ലെന്ന ചീഫ്‌ സെക്രട്ടറി ടോം ജോസിന്‍റെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം തള്ളിയത്

Moratorium: The Cabinet meeting rejected by the Chief Secretary's report
മൊറട്ടോറിയം: ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തള്ളി

By

Published : Dec 6, 2019, 12:59 PM IST

തിരുവനന്തപുരം: കാര്‍ഷിക വായ്‌പകള്‍ക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ച മൊറട്ടോറിയത്തില്‍ വിജ്ഞാപനമിറക്കുന്നതില്‍ കാലതാമസമുണ്ടായ വിഷയത്തില്‍ ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രിസഭാ യോഗം. ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ചയുണ്ടായില്ലെന്ന ചീഫ്‌സെക്രട്ടറി ടോം ജോസിന്‍റെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം തള്ളിയത്.

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ കാര്‍ഷിക വായ്‌പകള്‍ക്ക് മൊറട്ടോറിയം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൃഷി വകുപ്പ് ഉത്തരവും ഇറക്കി. എന്നാല്‍ അന്തിമ വിജ്ഞാപനമിറക്കേണ്ട റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്‌ചമൂലം വിജ്ഞാപനമിറക്കാന്‍ വൈകി. മാര്‍ച്ച് പത്തിന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ വിജ്ഞാപനത്തിന് ഒരുമാസത്തോളം കാത്തിരിക്കേണ്ടി വന്നു. ഈ വിഷയത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് മന്ത്രിസഭ തള്ളി. ഉദ്യാഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

അന്നത്തെ മന്ത്രിസഭായോഗം ക്വാറികളുടെ കാര്യത്തിലെടുത്ത തീരുമാനത്തിൽ സമയ ബന്ധിതമായി ഉത്തരവിറങ്ങുകയും എന്നാൽ കര്‍ഷകരുടെ കാര്യം വൈകുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തള്ളാന്‍ തീരുമാനമായത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശവും മന്ത്രിസഭാ യോഗം നല്‍കി.

ABOUT THE AUTHOR

...view details