തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷര (38) ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ഭർത്താവിനെ തേടി വന്ന കൂട്ടുകാരനെ തടഞ്ഞു നിർത്തി ഒരു കൂട്ടം ആളുകള്‍ മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്നും ഇവര്‍ ആക്ഷേപിച്ചിരുന്നു.
സദാചാര ഗുണ്ടായിസം; വീട്ടമ്മ ആത്മഹത്യ ചെയ്തു
വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ഭർത്താവിനെ തേടി വന്ന കൂട്ടുകാരനെ തടഞ്ഞു നിർത്തി ഒരു കൂട്ടം ആളുകള്‍ മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്നും ഇവര്‍ ആക്ഷേപിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സദാചാര ഗുണ്ടായിസം; വീട്ടമ്മ ആത്മഹത്യ ചെയ്തു
ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് മരണം. യുവാവിനെ തടഞ്ഞുനിർത്തിയവർക്കെതിരെ വെള്ളറട പൊലിസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Last Updated : Feb 19, 2021, 7:51 PM IST