തിരുവനന്തപുരം : സ്‌കൂൾ കുട്ടികൾക്ക് നേരെ സദാചാരാക്രമണം. പോത്തൻകോടിന് സമീപം വെള്ളാണിക്കൽ പാറയിലെത്തിയ പെൺകുട്ടികളടക്കമുള്ള സ്‌കൂൾ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് പ്രദേശവാസികൾ സദാചാര ആക്രമണം നടത്തിയത്. വെള്ളാണിക്കൽപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുവച്ച് കമ്പ് കൊണ്ട് അടിക്കുകയായിരുന്നു.
പെണ്‍കുട്ടികളെ തടഞ്ഞുവച്ച് കമ്പുകൊണ്ട് ക്രൂരമായി തല്ലി ; തിരുവനന്തപുരം വെള്ളാണിക്കലില്‍ സദാചാര ആക്രമണം - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
പോത്തന്‍കോട് വെള്ളാണിക്കൽ പാറയിലെത്തിയ പെൺകുട്ടികളടക്കമുള്ള സ്‌കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം നടത്തി പ്രദേശവാസികൾ
ഈ മാസം(സെപ്‌റ്റംബര്‍) നാലിനായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺകുട്ടിക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു.
വെള്ളാണിക്കല്‍ സ്വദേശി മനീഷാണ് കുട്ടികളെ മർദിച്ചത്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തു. നിസാര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌ത മനീഷിനെ പൊലീസ് ജാമ്യത്തിൽ വിടുകയും ചെയ്‌തു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.