കേരളത്തില്‍ കനത്ത മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് - Yellow Alert
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ആണ് ഇന്ന് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യപിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ആണ് ഇന്ന് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലും ചെറിയ രീതിയിൽ മഴ ലഭിക്കും. വെള്ളി ശനി ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ തുടരും. വെള്ളിയാഴ്ച മലപ്പുറം,കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട് വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.