തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്‌ച മുതൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ്. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ കാലവർഷം ശക്തമാകും - monsoon kerala news
മലയോരമേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ തിങ്കളാഴ്‌ച മുതൽ കാലാവർഷം ശക്തമാകും
READ MORE:മൺസൂൺ : വരും ദിനങ്ങളില്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിലും ബുധനാഴ്‌ച യെല്ലോ അലർട്ടാണ്. കേരള-ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.