തിരുവനന്തപുരം:കേരളത്തിൽ കാലവർഷം നാളെ എത്തും. കേരള ലക്ഷദ്വീപ് തീരത്ത് ന്യൂനമർദ്ദം രൂപം കൊണ്ട സാഹചര്യത്തിൽ കാലവർഷം നാളെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ കാലവർഷം നാളെ എത്തും
അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
കേരളത്തിൽ കാലവർഷം നാളെ എത്തും
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ലക്ഷദ്വീപിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി ദേശീയ ദുരന്തനിവാരണ പ്രതികരണ സേനയുടെ നാല് ടീം സംസ്ഥാനത്ത് എത്തും. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷണത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. നാളെ മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂം തുറക്കും. കേരള, ലക്ഷദ്വീപ് തീരത്ത് ശക്തയായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്.