തിരുവനന്തപുരം: സംസ്ഥാനത്ത് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിലും നേരത്തെ കാലവർഷം എത്തി. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണം കാറ്റിന്‍റെ ഗതി അനുകുലമായതിനാലാണ് കാലവർഷം നേരത്തെ എത്തിയത്. ഇത്തവണ മികച്ച മഴയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കും. തുടർ ദിവസങ്ങളിൽ മഴയ്ക്ക് ചെറിയ കുറവുണ്ടാകുമെങ്കിലും അഞ്ചാം ദിവസം മുതൽ മഴ വീണ്ടും ശക്തമാകും.
സംസ്ഥാനത്ത് കാലവർഷമെത്തി; ശക്തമായ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പ് - Monsoon
ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
അലർട്ട്
തിങ്കളും ചൊവ്വയും കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.