കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ ശക്തം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം - സംസ്ഥാനത്ത് വ്യാപക മഴ

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് മഴ ശക്തം

By

Published : Jul 19, 2019, 4:26 PM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കാലവർഷം ശക്തമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നു. ഇത് വരും ദിവസങ്ങളിലും തുടരും. കാലവർഷം കടുത്തതോടെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലർട്ടുകൾ വരും ദിവസങ്ങളിലും തുടരും. നാളെ കാസർഗോഡ് ജില്ലയിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ,തിങ്കൾ ദിവസങ്ങളിൽ മലപ്പുറം, കണ്ണൂർ,കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രവചിച്ചിരിക്കുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.

ABOUT THE AUTHOR

...view details