തിരുവനന്തപുരം :മണ്‍സൂണ്‍ ബമ്പര്‍ (Monsoon Bumper) ജേതാക്കളായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ (Haritha Karma Sena members) തലസ്ഥാനത്തെത്തി സമ്മാനതുക (Monsoon Bumper Prize) കൈപ്പറ്റി. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തലസ്ഥാനത്തെ ഗോര്‍ഖി ഭവനില്‍ രാവിലെ 9.30 ഓടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (Finance Minister KN Balagopal) സമ്മാന തുക കൈമാറിയത്. ബമ്പര്‍ തുകയായ പത്തുകോടി രൂപയാണ് ജേതാക്കള്‍ക്ക് കൈമാറിയത് (Monsoon Bumper First Prize Handed Over To Haritha Karma Sena).
സമ്മാന തുക കൈമാറുന്ന ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായത് ജേതാക്കളിലൊരാളായ ലീലയുടെ പ്രസംഗമാണ്. ലോട്ടറി കാരണമാണ് ഇങ്ങനെയൊരു വേദിയിലേക്ക് തങ്ങള്‍ സ്വീകരിക്കപ്പെട്ടതെന്ന് പറഞ്ഞുതുടങ്ങിയ പ്രസംഗത്തിനിടെ നിരവധി തവണ കരഘോഷങ്ങൾ ഉയർന്നു.
"ലോട്ടറി (Lottery) അടിച്ചെന്ന് അറിഞ്ഞയുടൻ കുരങ്ങന്‍റെ കൈയിൽ പൂമാല കിട്ടിയത് പോലെ തോന്നി. ഉടനെ ഞാനും രാധയും ലക്ഷ്‌മിയും എല്ലാവരും കൂടി ഓടി നഗരസഭയിലെ ആരോഗ്യ വിഭാഗം സെക്രട്ടറിയെയും പ്രസിഡന്‍റിനെയും പോയി കണ്ടു. അപ്പോള്‍ അവര്‍ നിങ്ങൾ ടെൻഷൻ അടിക്കേണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ഇനി എന്താ ചെയ്യുകയെന്ന പേടിയായിരുന്നു പിന്നീട്. ചിലപ്പോ തുക കിട്ടില്ലെന്ന് പറഞ്ഞ് പലരും പേടിപ്പിച്ചു.
പറഞ്ഞവരൊക്കെ ഇത് കാണണം. ഇവിടെ വരെയെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി" തുടർന്ന് കുറച്ച് നേരം നിശബ്‌ദത. പ്രസംഗം പിന്നെയും "(ചിരിച്ചുകൊണ്ട്) ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു വേദിയിൽ നില്‍ക്കുന്നത്. സാധാരണ നാടൻ പാട്ടോ മറ്റോ ഉണ്ടെങ്കിൽ സ്റ്റേജിൽ കേറി ചാടി കളിക്കും എന്നേയുള്ളൂ. ജീവിതത്തിൽ കുറേ കഷ്‌ടപ്പെട്ടിട്ടുണ്ട്. ട്രെയിനിൽ നിന്ന് വീണ് അപകടം പറ്റിയ മകളുടെ കാല് മുറിക്കാൻ വരെ ഡോക്‌ടർമാർ പറഞ്ഞിരുന്നു എന്നാൽ ഈ ഭാഗ്യക്കുറി (Lottery) പോലെ തന്നെ ഭാഗ്യം ലഭിച്ചു.