തിരുവനന്തപുരം: സംസ്ഥാനത്ത മണ്‍സൂണ്‍ മെയ് 31ന് എത്തും. അറബിക്കടിലില്‍ മണ്‍സൂണ്‍ മേഘങ്ങള്‍ രൂപപ്പെട്ടതായും ഇത് കേരള തീരത്ത് മെയ് 31ന് തന്നെ എത്താനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരും.ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ മണ്‍സൂൺ മെയ് 31ന് എത്തും ;അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് - weather forecast kerala
ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
കേരളത്തിൽ മണ്‍സുൺ മെയ് 31ന് എത്തും
Also Read:കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ടാം തീയതി വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.