കേരളം

kerala

ETV Bharat / state

മോന്‍സണിന്‍റെ കേസ് സിബിഐയ്ക്ക് വിടണമെന്ന് വി.എം.സുധീരന്‍ - മോന്‍സണ്‍ മാവുങ്കൽ വി.എം.സുധീരന്‍

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന് മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണം സജീവമായി നിലനില്‍ക്കെയാണ് സുധാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

monson mavunkal  vm sudheeran  monson mavunkal cbi probe  മോന്‍സണ്‍ മാവുങ്കൽ  വി.എം.സുധീരന്‍  മോന്‍സണ്‍ മാവുങ്കൽ വി.എം.സുധീരന്‍  മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം
വി.എം.സുധീരന്‍

By

Published : Sep 30, 2021, 2:10 PM IST

തിരുവനന്തപുരം:പുരാവസ്‌തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് വി.എം.സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍റെ ആവശ്യം. സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണ കുറ്റവാളിയാണ്.

പൊലീസിലെ അത്യുന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മോന്‍സണിന്‍റെ പേരിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് തലത്തിലുള്ള അന്വേഷണം അപര്യാപ്തമാണ്. മോന്‍സണതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍. പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. അതുകൊണ്ട് തന്നെ വിപുലതലങ്ങളുള്ള ഈ കേസ് സി.ബി.ഐ.തന്നെ അന്വേഷിക്കണമെന്നും സുധാരന്‍ ആവശ്യപ്പെട്ടു.

ALSO READ മോൻസണിന്‍റെ ഒരു മാസത്തെ ചെലവ് 25 ലക്ഷം: ശബ്ദ പരിശോധനയ്ക്കായി അന്വേഷണ സംഘം

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന് മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണം സജീവമായി നിലനില്‍ക്കെയാണ് സുധാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റായ ശേഷം വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും ആരോപിച്ച് സുധീരന്‍ എഐസിസിയില്‍ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ചിരുന്നു.

ABOUT THE AUTHOR

...view details