കേരളം

kerala

ETV Bharat / state

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചു ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി - കുരങ്ങ് പനി

നേരത്തേ മങ്കിപോക്‌സ് ലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

first case of monkeypox confirmed in india at kerala  monkeypox confirmed kerala first case in india  മങ്കിപോക്‌സ് ഇന്ത്യയിലും  ആദ്യകേസ് കേരളത്തിൽ  മങ്കിപോക്‌സ് കേരളത്തിൽ സ്ഥിരീകരിച്ചു  monkeypox in kerala  മങ്കിപോക്സ് ലക്ഷണങ്ങൾ  കുരങ്ങ് പനി  വാനര വസൂരി
മങ്കിപോക്‌സ് ഇന്ത്യയിലും, ആദ്യകേസ് കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

By

Published : Jul 14, 2022, 8:15 PM IST

Updated : Jul 14, 2022, 8:45 PM IST

തിരുവനന്തപുരം : കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് കേരളത്തിലെത്തി ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന രോഗിയുടെ പരിശോധനഫലം ഇന്ന് (ജൂലൈ 14) പുറത്തുവന്നതില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.

യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയായ 35 വയസുകാരനിലാണ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത്. ഇതോടെ ഇന്ത്യയിലെ ആദ്യ കുരങ്ങ് വസൂരി രോഗം ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തെ ആദ്യം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ആദ്യ മങ്കിപോക്‌സ് കേസ് കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

ഇപ്പോള്‍ മെഡിക്കല്‍ കോളജിലുള്ള രോഗിയ്‌ക്ക് ചെറിയ തോതിലുള്ള ഉത്കണ്ഠയുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്‌തികരമാണ്. യു.എ.ഇയില്‍ നിന്ന് മടങ്ങിവരവേ വിമാനത്തില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ 11 യാത്രക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ രോഗിയെ വിമാത്താവളത്തില്‍ നിന്ന് കൊല്ലത്തെ വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍, കൊല്ലത്തെ വസതിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍, രോഗിയുടെ അച്ഛന്‍, അമ്മ എന്നിവരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

READ MORE: 42 വർഷം മുമ്പ് ഉന്മൂലനം ചെയ്‌ത വസൂരിയുമായി സാമ്യം ; എന്താണ് മങ്കി പോക്‌സ് ?

സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പി.പി.ഇ കിറ്റ് ധരിച്ച് പരിശോധിച്ച സാഹചര്യത്തില്‍ അവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരില്ല. രോഗ ലക്ഷണമുള്ളവര്‍ക്ക് ലക്ഷണം പ്രകടിപ്പിക്കുന്ന രോഗങ്ങള്‍ക്ക് മാത്രമാണ് ചികിത്സ. സംഭവത്തില്‍ ആശങ്കയ്ക്കിടയില്ലെന്നും മന്ത്രി അറിയിച്ചു. നേരത്തേ കൊവിഡും രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്.

Last Updated : Jul 14, 2022, 8:45 PM IST

ABOUT THE AUTHOR

...view details