കേരളം

kerala

ETV Bharat / state

മങ്കി പോക്‌സ്: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം, ചിക്കന്‍പോക്‌സിന് സമാന ലക്ഷണമുള്ളവരെയും നിരീക്ഷിക്കും - health minister

വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി

മങ്കി പോക്‌സ്  കുരങ്ങ് പനി  വാനര വസൂരി  ആരോഗ്യ വകുപ്പ്  വീണ ജോര്‍ജ്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  ചിക്കന്‍പോക്‌സ്  monkey pox  chicken pox  kerala  health department of kerala  health minister  veena george
മങ്കി പോക്‌സ്: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം, ചിക്കന്‍പോക്‌സിന് സമാന ലക്ഷണമുള്ളവരെയും നിരീക്ഷിക്കും

By

Published : Jul 16, 2022, 6:51 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. ചിക്കന്‍പോക്‌സിന്‍റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്താന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കി. സമാന ലക്ഷണങ്ങലുള്ള സാമ്പിളുകള്‍ റാന്‍ഡമായി പരിശോധിക്കാനും തീരുമാനമായി.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഇതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

രോഗികളെയും രോഗം സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാക്കും. മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇതുവരെ 1200-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കി. കൂടാതെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദഗ്‌ധ പരിശീലനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതുകൂടാതെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്‌ടര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്‌ടര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് രോഗിയുടെ അവസ്ഥയും സംഘം വിലയിരുത്തി.

കേന്ദ്ര ആരോഗ്യ വകുപ്പ് ഉപദേശകൻ ഡോ. പി. രവീന്ദ്രന്‍, എന്‍സിഡിസി ജോ. ഡയറക്ടര്‍ ഡോ. സങ്കേത് കുല്‍ക്കര്‍ണി, ന്യൂഡല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്രൊഫസര്‍ ഡോ. അനരാധ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്‌ധ ഡോ. രുചി ജെയിന്‍ എന്നിവരാണ് കേന്ദ്ര സംഘത്തില്‍.

ABOUT THE AUTHOR

...view details