പണം ഇനി വീട്ടിൽ എത്തും; പോസ്റ്റ്മാൻ വഴി - Postman
പണം പിൻവലിക്കേണ്ടവർ അടുത്ത പോസ്റ്റ് ഓഫീസിൽ അറിയിച്ചാൽ ആവശ്യമുള്ള തുക പോസ്റ്റ്മാൻ വീട്ടിലെത്തിക്കും
തിരുവനന്തപുരം: പണം എടുക്കാൻ ഇനി ബാങ്കിലോ എടിഎമ്മിലോ പോയി ക്യൂ നിൽക്കേണ്ട. ആവശ്യമുള്ള പണം പോസ്റ്റ്മാൻ വീട്ടിലെത്തിക്കും. പണം പിൻവലിക്കേണ്ടവർ അടുത്ത പോസ്റ്റ് ഓഫീസിൽ അറിയിച്ചാൽ ആവശ്യമുള്ള തുക വീട്ടിലെത്തും. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കാണ് ഈ സൗകര്യം ലഭിക്കുക. ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇതിലൂടെ പണം പിൻവലിക്കാൻ കഴിയും. ലോക് ഡൗണിനിടെയും ബാങ്കുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പോസ്റ്റ് മാസ്റ്റർ ജനറലാണ് നിർദേശം മുന്നോട്ട് വച്ചത്. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നു.